ലോ അക്കാദമിയില്‍ വിദ്യാര്‍ഥി ആത്മഹത്യാ ഭീഷണി ; അനുരഞ്ജന ശ്രമവുമായി സബ് കളക്ടര്‍

201

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ഥി ആത്മഹത്യാ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ അനുരഞ്ജന ശ്രമവുമായി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മേലുദ്യോഗസ്ഥരും സര്‍ക്കാരുമായും ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പുനല്‍കിയ ദിവ്യ, സമരം സമാധാനപരമായിരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ദളിത് പീഡന നിയമപ്രകാരം ലക്ഷ്മി നായരുടെ അറസ്റ്റ് , വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ കളക്ടറെയും സര്‍ക്കാരിനെ അറിയിക്കാമെന്നും കളക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം തിരികെ വരാമെന്നും അറിയിച്ച്‌ സബ് കളക്ടര്‍ തിരികെ പോവുകയായിരുന്നു. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി ഷിമിത്താണ് പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സബ് കളക്ടറുടെ സന്ദര്‍ശനത്തിന് ശേഷവും ഷിമിത് ആത്മഹത്യാശ്രമവുമായി മരത്തില്‍ തുടരുകയാണ്. സുരക്ഷാമുന്‍കരുതലുമായി അഗ്നിശമന സേനയും പോലീസും സ്ഥലത്തുണ്ട്.

NO COMMENTS

LEAVE A REPLY