ലോ അക്കാദമി ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

233

തിരുവനന്തപുരം: ഇരുപത്തിയൊമ്പത് ദിവസം നീണ്ട വിദ്യാര്‍ഥി സമരത്തിന് ശേഷം തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ഡോ. ലക്ഷ്മി നായര്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ദാമോദരന്‍ പോറ്റിക്കാണ് പകരം ചുമതല. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാനുള്ള നടപടികള്‍ മാനേജ്‌മെന്റ് തുടങ്ങിയിട്ടുണ്ട്.
ജിഷ്ണു പ്രണോയ് അനുസ്മരണത്തിന് അനുമതി നിഷേധിച്ച പ്രിന്‍സിപ്പലിന്റെ നടപടിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 11 മുതലാണ് വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയത്. തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയായിരുന്നു. ലോ അക്കാദമിയുമായി ബന്ധപ്പെട്ട ഭൂമി പ്രശ്‌നങ്ങളില്‍ അന്വേഷണം തുടരുകയാണ്.

NO COMMENTS

LEAVE A REPLY