തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീർന്നു . മാനേജ്മെന്റും വിദ്യാർത്ഥികളു തമ്മില്‍ പുതിയ കരാറായതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത് . കാലാവധിയില്ലാതെ പുതിയ പ്രിൻസിപ്പാളിനെ നിയമിക്കാന്‍ ധാരണയായി . പ്രിൻസിപ്പാളിനെ മാനേജ്മെ ന്റ് മാറ്റിയാൽ സർക്കാർ ഇടപെടണമെന്നും യോഗത്തില്‍ ധാരണയായി. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറുമാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ഇരുപത്തിയൊമ്പതാം ദിവസത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടം നടത്തിക്കൊണ്ടിരിക്കുകയാണ്.