തിരുവനന്തപുരം: പ്രതിഷേധം ശക്തമാകെ ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രശ്നപരിഹാരത്തിനായി നാളെ വൈകിട്ടു നാലിനു വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. ഇക്കാര്യം പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയെ അറിയിച്ചു. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയശേഷമാകും മാനേജ്മെന്റിനെ കാണുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപടെണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.