ലോ അക്കാദമി ഭൂമിയെ കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചു

249

തിരുവനന്തപുരം: ലോ അക്കാദമി അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നു എന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതി കണക്കിലെടുത്താണ് അന്വേഷണം. റവന്യൂവകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം നടത്തുന്നത്.
ലോ അക്കാദമി അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന് സര്‍ക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വി.എസ് പരാതി നല്‍കിയത്. ഇതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നാല് ഏക്കര്‍ മാത്രം ആവശ്യമുള്ള അക്കാദമിയുടെ കൈവശം 12 ഏക്കര്‍ ഭൂമിയുണ്ടെന്നും ഇവ തിരിച്ചുപിടിക്കണമെന്നുമാണ് വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY