മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

282

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം. മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക്‌എകെജി സെന്ററില്‍ ആണ് യോഗം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെങ്കില്‍ സര്‍ക്കാരിനും അത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത് .
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് റിയാസ്, കര്‍ഷകകസംഗം ജില്ലാ കമ്മിറ്റി അംഗം അ‍ഡ്വ.ടികെ റഷീദലി, മുന്‍ എംപി ടികെ ഹംസ, വികെ. അഷ്റഫ് തുടങ്ങിയ പേരുകളാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. ആരോഗ്യ പ്രശ്നമുള്ളതിനാല്‍ തന്നെ പരിഗണിക്കേണ്ടെന്നു ഹംസ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വാതന്ത്രരെ ഇറക്കി ശക്തമായ മത്സരം നടത്താനും ആലോചനയുണ്ട്.അതേസമയം മദ്യ നയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നാണ് അറിയുന്നത്.

NO COMMENTS

LEAVE A REPLY