കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെ 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. ഏഴ് വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചു. കഴിഞ്ഞ തവണ 21 വാര്‍ഡുകളാണ് എല്‍ഡിഎഫിന് ലഭിച്ചിരുന്നത്. യുഡിഎഫിന് 13 വാര്‍ഡുകളും ലഭിച്ചിരുന്നു. ഇതില്‍ ആറ് വാര്‍ഡുകള്‍ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.
രണ്ട് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 32 വാര്‍ഡുകളില്‍ ബിജെപി മത്സരിച്ചിരുന്നു.