തിരുവനന്തപുരത്ത് എൽ ഡി എഫ് സ്ഥാനാർഥി സി ദിവാകരന് എം.എ. ഷമീർ പൂച്ചെണ്ട് നൽകുന്നു – ജനങ്ങൾ കണികൊന്നയും പഴവർഗങ്ങളും നൽകി സ്വീകരിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു – ജനപങ്കാളിത്തം നിറഞ്ഞ സ്വീകരണം

187

തിരുവനന്തപുരം : സിപിഎം വെള്ളായണി ലോക്കൽ കമ്മിറ്റിയംഗവും ബൂത്ത്‌ സെക്രട്ടറിയുമായ എം.എ. ഷമീർ വമ്പിച്ച ജനാവലിയുടെ നടുവിൽ നിന്ന് തിരുവനന്തപുരത്തെ എൽ ഡി ഫ് സ്ഥാനാർഥി സി ദിവാകരന് പൂച്ചെണ്ടുകൾ നൽകി .

കണികൊന്നയും പഴവർഗങ്ങളും നൽകി സ്വീകരിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ഓരോ സ്വീകരണകേന്ദ്രങ്ങളിലും വമ്പിച്ച പങ്കാളിത്തമാണ് ഉണ്ടായിരുന്നതെന്നും കല്ലിയൂർ പഞ്ചായത്തിലെ ശാന്തിവിള നടന്ന സ്വീകരണമാണ് ഏറ്റവും ജനപങ്കാളിത്തം നിറഞ്ഞ സ്വീകരണമെന്നും . അഞ്ഞൂറോളം എൽ ഡി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ വമ്പിച്ച ജനാവലി സ്വീകരണം അവസാനിക്കുന്നത് വരെയും ഉണ്ടായിരുന്നതായും ഷമീർ പറഞ്ഞു .

രാവിലെ കല്ലിയൂർ പഞ്ചായത്തിൽ നിന്നും തുടങ്ങിയ പര്യടനം ഉച്ചക്ക് പൂർത്തീകരിക്കുകയും തുടർന്ന് ഉച്ചക്ക് ശേഷം ബാലരാമപുരം പഞ്ചായത്തിൽ നടത്തുകയും ചെയ്തു. തിരുവനന്തപുരം നിയോജകമണ്ഡലം എൽ ഡി ഫ് സ്ഥാനാർഥി സി ദിവാകരൻ ഇന്നത്തെ പര്യടനം കോവളം നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ചു.

.

NO COMMENTS