കണ്ണൂര്‍: കേരളത്തില്‍നിന്ന് ലോക്സഭയിലേക്കു പോയ 19 യുഡിഎഫ് എംപിമാര്‍ സഭയില്‍ കണ്ടാല്‍ മോദിക്കു സന്തോഷമാണ്. കാരണം ഇവരെക്കൊണ്ട് ഒരു ഉപദ്രവുമില്ലെന്നും മോദിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം ഇവരെ സഭയില്‍ കാണില്ലെന്നും ബിജെപിക്കെതിരേ
ഒന്നുരിയാടാന്‍ പോലും ഇവര്‍ക്കു പറ്റില്ലെന്നും നിശബ്ദ ബിജെപി അംഗങ്ങളാണ് ഇവരെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്.
.
യു എ പി എയുടെയും മുത്തലാഖ് ബില്ലിന്റെയും കാര്യത്തില്‍ ഇവരുടെ തനിനിറം നാം കണ്ടതാണ്. കേരളത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുമ്പോഴും ഇവരൊന്നും പ്രതികരിച്ചില്ല. ഈ 19 എംപിമാര്‍ കേരളത്തിനു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിച്ചു മുടിക്കുകയാണ്. ഇതിനെതിരേ ശബ്ദിക്കാന്‍ കോണ്‍ഗ്രസിനു കഴിയാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് ആത്മാഭിമാനമില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും വിജയരാഘവന് ആരോപിച്ചു.