പൗരത്വ ഭേദഗതി ബില്ലിനെതിരെ എല്‍ഡിഎഫ് പ്രതിഷേധക്കൂട്ടായ്മ ഡിസംബര്‍ 19 ന്

158

തിരുവനന്തപുരം: ഭണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലി നെതിരെ ഡിസംബര്‍ 19 ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പി ക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെങ്ങും ജനരോഷം കത്തിപ്പടര്‍ന്നിട്ടും ബിജെപി സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നടപടിയില്‍ ഉറച്ചുനില്‍ക്കു കയാണ്.

രാജ്യത്തിന്റെ മതനിരപേക്ഷതയേയും നാനാത്വത്തേയും ചോദ്യം ചെയ്യുന്ന ബില്‍ പാസ്സാക്കിയതിലൂടെ രാജ്യത്തെ ശിഥിലമാക്കാനാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നത്.കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതി ബില്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ല. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളത്തില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് സൃഷ്ടിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു

NO COMMENTS