ഉപതിരഞ്ഞെടുപ്പ് – കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് – കോടിയേരി ബാലകൃഷ്ണന്‍

120

തിരുവനന്തപുരം: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ തിരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം മാറിയെന്ന് പാലാ ഫലത്തിലൂടെ വ്യക്തമായിയെന്നും തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാകുമെന്നും അരൂരില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്‌എന്‍ഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി എല്‍ഡിഎഫിന്‍റെ അട്ടിമറി വിജയത്തിന് പിന്നില്‍ എസ്‌ എന്‍ ഡി പി , ബി ഡി ജെ എസ് വോട്ടുകളാണെന്ന് നേരത്തേ സിപിഎം വ്യക്തമാക്കിയിരുന്നു.അതേസമയം ബിഡിജെഎസ് ഇനിയും എന്‍ ഡി എ യില്‍ തുടരേണ്ടതുണ്ടേയെന്ന് അവര്‍ ആലോചിക്കട്ടെയെന്നും ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗന മാണെന്ന് ബിഡിജെഎസിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

NO COMMENTS