തിരുവനന്തപുരം : പേരൂര്‍ക്കട , ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റിലും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ബിജെപി പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് മുന്നണിക്ക് ഒറ്റ സീറ്റു പോലും നേടാനായില്ല. കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കുറയുകയും ചെയ്തു. ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും എല്ലാ സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വോട്ടെണ്ണല്‍ പാതി പിന്നിട്ടപ്പോള്‍ തന്നെ എല്‍ഡിഎഫ് റിക്കാര്‍ഡ് ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ സഹകരണ മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു
കെ. ജയകുമാര്‍, ആര്‍. മഹേന്ദ്രബാബു, ആര്‍. മോഹനന്‍, എസ്. എസ്. രതീഷ്, കെ. വിജയന്‍ ആശാരി, എന്‍. വിജയന്‍, കെ. ശ്രീകണ്ഠന്‍, ആര്‍. എസ്. ശ്രീജിത്ത്, എല്‍. എസ്. സാജു, വി. സുരേന്ദ്രന്‍, വി. വന്‍. മുരളി, ആര്‍. കൃഷ്ണവേണി, എസ്. ബിന്ദു, ജി. എസ്. രശ്മി, കെ. ചന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ആയി വി. എന്‍. മുരളിയും വൈസ് പ്രസിഡന്റ് ആയി എല്‍. എസ്. സാജുവിനെയും തിരഞ്ഞെടുത്തു.