തിരുവനന്തപുരം :മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങളില്‍ ആശ്വാസത്തിലാണ് ഇടതുമുന്നണി. ആര് ആര്‍ക്കൊപ്പമെന്നറിയാൻ ഇനി ഒരു നാൾ മാത്രം നാളെ രാവിലെയോടെത്തന്നെ ആരുടെ വാദങ്ങളാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും വ്യക്തമാവും.
ഭരണവിരുദ്ധ വികാരമില്ലെന്നും പ്രളയകാല പ്രവര്‍ത്തനവും ക്ഷേമപദ്ധതികളും കിറ്റുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. പുതുമുഖങ്ങളെയും യുവമുഖങ്ങളെയും അണിനിരത്തിയാണ് ഇത്തവണ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2016ന് സമാനമായതോ അതിലുയര്ന്നതോ ആയ തെരഞ്ഞെടുപ്പ് ഫലം തന്നെയാവും ഇത്തവണയുണ്ടാവുകയെന്ന് സി.പി.എം പറയുന്നു.
അവസാന മണിക്കൂറിലടുത്തപ്പോള് വോട്ടെടുപ്പ് ദിവസങ്ങളിലെ ചിരിയിലല്ല മുന്നണികള്‍. ആത്മവിശ്വാസവും പ്രതീക്ഷയും പങ്കുവെക്കുന്നുണ്ടെങ്കിലും ഉള്ളില്‍ ചങ്കിടിപ്പാണ്. 2016ല്‍ ഒന്നൊഴിെകയെല്ലാം തൂത്തെടുത്ത ഇടതുമുന്നണിക്ക് ഒരെണ്ണം നഷ്ടമായാല്‍ കൂടി തിരിച്ചടിയാണ്.