ലീഗ് ​നേ​താ​ക്ക​ള്‍ രാ​ജി​വെ​ച്ച്‌​ ഐ.​എ​ന്‍.​എ​ല്ലി​ലേക്ക്

33

കോ​ട്ട​യം: മു​സ്​​ലിം​ലീ​ഗി​ലെ വനിതാ ലീഗ് ​നേ​താ​ക്കളായ ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി കെ.​െ​ക. ബേ​ന​സീ​ര്‍, വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഷ​ജി​ല ഷ​രീ​ഫ്​ എ​ന്നി​വ​ര്‍ രാ​ജി​വെ​ച്ച്‌​ ഐ.​എ​ന്‍.​എ​ല്ലി​ല്‍ ചേ​ര്‍​ന്നു. സ്​​ത്രീ​ക​ള്‍ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക്​ ക​ട​ന്നു​വ​രാ​ന്‍ പാ​ര്‍​ട്ടി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ ബേ​ന​സീ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​റ​ല്‍ സീ​റ്റി​ല​ട​ക്കം വ​നി​ത​ക​ള്‍ മ​ത്സ​രി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്ക്​​ പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നു​പ​ക​രം വേ​റെ ആ​ളു​ക​ളെ നി​ര്‍​ത്തി തോ​ല്‍​പി​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​ത്. പാ​ര്‍​ട്ടി​യി​ല്‍ സ്ത്രീ​ശാ​ക്തീ​ക​ര​ണം എ​ന്ന അ​ജ​ണ്ട നാ​മ​മാ​ത്ര​മാ​ണ്.ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി വി​ടും. മ​റ്റ്​ ജി​ല്ല​ക​ളി​ല്‍​നി​ന്ന്​ സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം പു​റ​ത്തു​വ​രു​മെ​ന്നും ബേ​ന​സീ​ര്‍ പ​റ​ഞ്ഞു. വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഷെ​ജി​ല ഷ​രീ​ഫും പ​​ങ്കെ​ടു​ത്തു.​

NO COMMENTS