നടി ലീന മരിയയുടെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് ക്വട്ടേഷ്ന്‍ നല്‍കിയത് 30,000 രൂപയ്‌ക്കെന്ന് പോലീസ്

175

കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയയുടെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് ക്വട്ടേഷ്ന്‍ നല്‍കിയത് 30,000 രൂപയ്‌ക്കെന്ന് പോലീസ്. വെടിയുതിര്‍ത്ത ബിലാലിനും വിപിനും 30,000 രൂപയാണ് കൃത്യനിര്‍വഹണത്തിന് കിട്ടിയത്.

കേസിലെ പ്രധാനപ്രതി രവി പൂജാരിയുടെ കാസര്‍കോട്ടുള്ള സംഘമാണ് ഇവര്‍ക്ക് പണം നല്‍കിയത്. കൃത്യത്തിനുശേഷം ഇവര്‍ നിരവധി തവണ കാസര്‍കോട്ട് എത്തിയതായും പോലീസ് കണ്ടെത്തി.അറസ്റ്റിലായ ബിലാലും വിപിനും എതിരെ നേരത്തേയും കേസുകളുണ്ട്. അറസ്റ്റിലായ ബിലാല്‍ 7 കേസുകളില്‍ പ്രതിയാണ്. വിപിനെതിരെയും കേസുകളുണ്ട്.

NO COMMENTS