ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി രാജ്ഭവന് നിയമോപദേശം

20

കൊച്ചി: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കാൻ രാജ്ഭവന് നിയമോപദേശം. ഹൈക്കോടതിയിലെ ഗവർണറുടെ കോൺസലാണ് നിയമോപദേശം നൽകി
യത്.

നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ തീരുമാനം എടുക്കുന്നത് സ്വാഭാവിക നീതിയല്ല എന്നതാണ് ഗവർണറുടെ വിലയിരുത്തൽ. അതേ സമയം, ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് വെള്ളിയാഴ്ച രാവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പ്രതികരിച്ചിരുന്നു. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷ ണയോ, അല്ലെങ്കിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാൻസലർ സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവർഷമായിരിക്കും.

NO COMMENTS