നിയമ സഹായങ്ങള്‍ക്കായി ലീഗല്‍ വെബ് ആപ്

297

കൊച്ചി: നിയമ സഹായങ്ങള്‍ക്കായി പുതിയ വെബ് ആപ്ലിക്കേഷന്‍. ഇന്ത്യയില്‍ ഓണ്‍ലൈനില്‍ നിയമസംബന്ധിയായ ഗവേഷണങ്ങള്‍ക്ക് തുടക്കംകുറിച്ച മനുപത്ര ഇന്‍ഫര്‍മേഷന്‍ സൊലൂഷന്‍സ് ആണ് വികസിപ്പിച്ച ദേശീയ-അന്തര്‍ദേശീയ കേസ് നിയമങ്ങള്‍, നിയമങ്ങള്‍ക്കൊപ്പം പ്രതിപാദിത കേസുകളിലേക്കുള്ള ഹൈപ്പര്‍ ലിങ്ക് എന്നിവയുള്‍പ്പെടെ ലഭ്യമാക്കുന്ന വെബ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്.

ഒരു പ്രത്യേക മൊബൈല്‍ ഉപകരണത്തിനായി മാത്രം വികസിപ്പിക്കുന്ന സാധാരണ ആപ്പുകള്‍ക്ക് വിഭിന്നമായി ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്പാണ് മനുപത്രയുടെ വെബ് ആപ്.

മൊബൈലിലെ വെബ് ബ്രൗസറിലൂടെ തന്നെ പ്രവേശിക്കാമെന്നതാണ് ഇതിന്റെ സവിശേഷത.
കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി മറ്റ് പ്രാദേശിക ആപ്പുകളേക്കാള്‍ ഇതിന്റെ ഉപയോഗരീതികള്‍ ലളിതമാക്കാനായി നിരവധി സവിശേഷതകളോടെയാണ് മനുപത്ര ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തിലെ ബാര്‍ കൗണ്‍സിലില്‍ 45,000ത്തോളം അഭിഭാഷകര്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യയില്‍ പ്രതിവര്‍ഷം 60,000 മുതല്‍ 70,000 വരെ നിയമ ബിരുദധാരികള്‍ അഭിഭാഷക വൃത്തിയിലെത്തുന്നുമുണ്ട്. കേരള ഹൈക്കോടതി ലൈബ്രറിയില്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മനുപത്രയുടെ സേവനം സൗജന്യമായി ലഭ്യമാക്കും.

NO COMMENTS

LEAVE A REPLY