കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നേതാക്കള്‍ പരമാവധി അവരുടെ പ്രദേശത്തോ നിയോജക മണ്ഡലത്തിലോ ജില്ലകളിലോ മത്സരിക്കുന്നതാണ് ഉചിതമെന്നും ഇക്കുറി നേതാക്കന്മാര് സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്നും പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിക്കുകവഴി കൂടുതല്‍ വോട്ടുനേടാന്‍ പുതിയ നിര്‍ദേശവുമായി ആര്‍എസ്എസ് രംഗത്ത്.
വിജയസാധ്യതയുള്ള 40 മണ്ഡലങ്ങളിലും എബിവിപി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരോട് മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.മറ്റുള്ള 100 മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കുന്നതിനും ബിജെപിക്ക് ആര്‍എസ്എസിന്റെ പൂര്‍ണ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.