നി​യ​മ​സ​ഭാ സ​മ്മേ​ള​നം – പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം

19

തി​രു​വ​ന​ന്ത​പു​രം: ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ലെ അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ഇ​ന്നു തു​ട​ക്കം. ഗ​വ​ര്‍​ണ്ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി. ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ ബാ​ന​റു​ക​ളും പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​ത്. കസവു മുണ്ടുടു ത്താണ് ഗവര്‍ണര്‍ നിയമസഭയിലെത്തിയത്. ഗാ​ര്‍​ഡ് ഓ​ഫ് ഓ​ര്‍​ണ​ര്‍ സ്വീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യും സ്പീ​ക്ക​റും ചേ​ര്‍​ന്ന് പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി​യാ​ണ് ഗ​വ​ര്‍ണ​റെ സ്വീ​ക​രി​ച്ച​ത്. കര്‍​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് ഇ​ത്ത​വ​ണ​യും സ​ഭാ സ​മ്മേ​ള​നം. ഇ​രി​പ്പി​ട​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം കൂ​ട്ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

NO COMMENTS