ല​ക്ഷ്മി നാ​യ​രെ അ​ഞ്ചു വ​ര്‍​ഷ​ത്തേ​യ്ക്കു പ​രീ​ക്ഷാ ജോ​ലി​ക​ളി​ല്‍ നി​ന്ന് ഡീ ​ബാ​ര്‍ ചെയ്തു

172

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ ​അ​ക്കാ​ഡ​മി പ്രി​ന്‍​സി​പ്പ​ല്‍ പി. ​ല​ക്ഷ്മി നാ​യ​രെ പ​രീ​ക്ഷാ ജോ​ലി​ക​ളി​ല്‍ നി​ന്ന് അ​ഞ്ചു വ​ര്‍​ഷ​ത്തേ​യ്ക്കു ഡീ ​ബാ​ര്‍ ചെ​യ്തു കൊ​ണ്ടു കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ലോ ​അ​ക്കാ​ഡ​മി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ ചു​മ​ത​ല​യി​ല്‍ നി​ന്ന് ല​ക്ഷ്മി നാ​യ​രെ അ​ഞ്ചു വ​ര്‍​ഷ​ത്തേ​യ്ക്കു മാ​റ്റി നി​ര്‍​ത്തി​യെ​ങ്കി​ലും പ​രീ​ക്ഷാ ജോ​ലി​ക​ളി​ല്‍ ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നു പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ലും ടെ​സ്റ്റ് പേ​പ്പ​റു​ക​ളി​ല​ട​ക്കം ക്ര​മ​ക്കേ​ടു ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും ക്ര​മ​ക്കേ​ടു ന​ട​ന്നെ​ന്നു സി​ന്‍​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു മൂ​ന്നും അ​ഞ്ചും വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

NO COMMENTS

LEAVE A REPLY