കൊച്ചി : വിദ്യാർഥിയെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ച കേസിൽ ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വിദ്യാർഥി സമരത്തിന്റെ ഭാഗമായി തനിക്കെതിരെ കെട്ടിച്ചമച്ച പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ ഹർജിക്കാരി കാന്പസിൽ തന്നെയുള്ള വസതിയിലാണ് താമസമെന്നതിനാൽ അവധി ദിവസവും കോളജിലെത്താൻ സാധ്യതയുണ്ടെന്നു പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. ഇതിനായി പരാതിക്കാരനായ വിദ്യാർഥിയുടെ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കിട്ടേണ്ടതുണ്ടെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.