തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിന് എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. സംഘടനയുമായി ആലോചിക്കാതെയാണ് കേസ് പിന്‍വലിച്ചതെന്ന് ചൂണ്ടികാട്ടിയാണ് എ ഐ എസ് എഫ് വിവേകിലെതിരെ നടപടി സ്വീകരിച്ചത്. അതേസമയം സംഘടനയില്‍ നിന്ന് രാജിവെച്ചതാണെന്ന് വിവേക് പ്രതികരിച്ചു