തൊടുപുഴ• തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പട്ടിക ജാതിക്കാരായ വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണു കേസ്. തൊടുപുഴയില്‍ നടന്ന സിറ്റിങിനിടെ കമ്മിഷനംഗം പി. മോഹന്‍ദാസാണു കേസെടുത്തത്.