നട്ടെല്ല് രോഗത്തെ തുടർന്ന് രണ്ടു വർഷത്തോളം കിടപ്പിലായ യുവതി – വീണ്ടുമൊരപകടത്തെ തുടർന്ന് ഇടത് കാൽ മുട്ട് പൂർണമായി തകർന്നു – ഒരിറ്റു ജീവന് വേണ്ടി ചികിത്സാ സഹായം തേടി റംല എന്ന യുവതി

367

റംലയുടെ ദുരിതക്കയം താണ്ടാൻ നമുക്ക് കൈകോർക്കാം.

കാസറഗോഡ് : ഇക്കഴിഞ്ഞ മെയ് 21,2020 ന് കാസറഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പൂച്ചക്കാടിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അപകടത്തിൽ റംലയുടെ ഇടത് കാൽ മുട്ട് പൂർണമായി തകരുകയും അതി സങ്കീർണ ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തിരുന്നു.കുടാതെ, വലത് കാൽ, വാരിയെല്ല്, നട്ടെല്ല്, നെഞ്ചിൻ്റെ എല്ലുകൾക്ക് ഗുരുതര പരിക്കേറ്റു. ആറ് മാസത്തോളം പൂർണ്ണ ബെഡ് റസ്റ്റ് ആൺ ഡോക്ടർമാർ നിർദേശിച്ചത്. തുടർന്ന് ശ്വാസകോശം, സൂക്ഷ്മ നാഡി, ഉദര സംബന്ധ രോഗങ്ങൾക്ക് ചികിത്സ വേണം. ഇതിനു മുമ്പ് രണ്ട് വർഷത്തോളം നട്ടെല്ല് രോഗം കൊണ്ട് റംല കിടപ്പിലായിട്ടുണ്ട്. വർഷങ്ങളോളം ചികിത്സ നടത്തി ഒന്ന് ശരിയായി വരുമ്പോഴാണ് വീണ്ടും അപകടത്തിൽപ്പെട്ട് ഗുരുതര അവസ്ഥ ഉണ്ടായത്.

വാഹനാപകടത്തിൽ ഇരു കാലുകൾക്ക് ഗുരുതര പരിക്കേറ്റ യുവതി ചികിത്സാ സഹായം തേടുന്നു. കാസറഗോഡ് ജില്ലയിൽ തച്ചങ്ങാട് അറവത്ത് അൻവറിന്റെ ഭാര്യ റംല(34) ആണ് ഉദാരമതികളിൽ നിന്നും ചികിത്സാ സഹായം തേടുന്നത്.

അപകടത്തിൽ റംലയുടെ 10 വയസ്സുകാരി മകളുടെ തലക്ക് ഗുരുതര പരിക്കേറ്റ് ദിവസങ്ങളോളം ഐ.സി.യു വിൽ നിരീക്ഷണത്തിലായിരുന്നു. ഈ കുടുംബത്തിൻ്റെ അത്താണിയായ അൻവർ(റംലയുടെ ഭർത്താവ്) ന് നട്ടെല്ലിന് ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. 14 വർഷമായി വാടക വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നതിനിടയിൽ കോവിഡ് മഹാമാരി കാരണം പട്ടിണിയുടെ അറുതിയിലായ സമയത്താണ് ഈ അപകടം കൊണ്ട് താങ്ങാവുന്നതിലപ്പുറത്തേക്ക് കാര്യങ്ങൾ എത്തിയത്.

ലക്ഷങ്ങളോളം രൂപ ഇതിനോടകം ചിലവഴിച്ചു. ഭീമമായ തുക തുടർ ചികിത്സക്ക് ഇനിയും ആവശ്യമാണ്. ഉദാരമതികളിൽ നിന്നും സഹായം തേടുകയാണ് ഈ കുടുംബം ഇപ്പോൾ. തങ്ങളുടെ ദയനീയാവസ്ഥയിൽ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഫോൺ നമ്പർ: +91 9544649480
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ;
പേര്: റംല M K
അക്കൗണ്ട് നമ്പർ: 40464100016739
IFS കോഡ്: KLGB0040464
ബാങ്ക്: കേരള ഗ്രാമീണ ബാങ്ക്
ബ്രാഞ്ച്: കാഞ്ഞങ്ങാട്

Gpay/paytm/phonepe: +91 9544649480

NO COMMENTS