തിരുവനന്തപുരം : കത്ത് നിയമന വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം. ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയര്‍മാനെ കൗണ്‍സിലര്‍മാര്‍ പൂട്ടിയിട്ടു.
ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗണ്‍സിലര്‍മാരും എത്തിയതോടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘര്‍ഷമാണ് കോര്‍പ്പറേഷനില്‍ നടക്കുന്നത്.
രാവിലെ നടന്ന പ്രതിഷേധത്തിനിടെ ഗ്രില്‍ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. ഗ്രില്‍ തുറക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതര്‍ തയ്യാറായില്ല.
മേയര്‍ എത്തിയ സമയത്തും ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മുറി പൂട്ടിയിട്ടത്.
പ്രതിഷേധകരുടെ ലക്ഷ്യം മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയെന്നതാണ്. ഇടയ്ക്ക് കല്ല് ഉപയോഗിച്ച് പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തി. പ്രധാന ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്. ഇതിനിടെ കോര്‍പ്പറേഷനില്‍ സേവനങ്ങള്‍ ലഭിക്കാനായെത്തിയ പ്രായമാവര്‍ ഉള്‍പ്പെട്ടയുള്ളവര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഓഫീസില്‍ അദ്ദേഹത്തെ കാണാന്‍ എത്തിയ വൃദ്ധയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രതിഷേധം കണ്ട് ഭയന്ന് ഇരിക്കുകയാണ് ഇവര്‍. ഇവര്‍ക്കും പുറത്തുകടക്കാനാകാത്ത അവസ്ഥയാണ്. ജനങ്ങളാണ് ഈ പ്രതിഷേധത്തില്‍ ബുദ്ധിമുട്ടുന്ന തെന്ന് സ്റ്റാംന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം തനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ടെന്നും ഇങ്ങനെ ചവിട്ടുന്നതും അടിക്കുന്നതുമൊന്നും കാണാന്‍ വയ്യെന്നും വൃദ്ധ പ്രതികരിച്ചു. ഈ പ്രായത്തില്‍ തനിക്ക് എന്തെങ്കിലും പറ്റിയാല്‍ കുഴപ്പമില്ലെന്നും എന്നാല്‍ ഇതൊന്നും കാണാന്‍ വയ്യെന്നും അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
ബി. ജെ. പി വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. ഇതിനിടെ ഇവിടേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും വൈകാതെ എത്തും. ഇരു മുന്നണികളുടെയും പ്രതിഷേധം മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടെ ഒരു കണ്ണന്‍മൂലയിലെ കൗണ്‍സിലര്‍ക്ക് ശരണ്യക്ക് പരിക്കേറ്റു.
സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പരിക്കേറ്റത്. കോര്‍പ്പറേഷന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സമരവും നടക്കുന്നുണ്ട്
അതേസമയം മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആര്യ രാജേന്ദ്രന്റെ നടപടി വഞ്ചനാപരമാണ്. തൊഴിലില്ലായ്മ കൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും യുവാക്കള്‍ പൊറുതി മുട്ടുമ്ബോള്‍ ഉണ്ടായ നടപടി വഞ്ചനയാണ്. ആര്യ രാജേന്ദ്രന്‍ മേയര്‍ സ്ഥാനം രാജിവെക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.