എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്ന് ലിബര്‍ട്ടി ബഷീര്‍ രാജിവെച്ചു. നാല് മാസങ്ങളായി തന്റെ ആറോളം തിയേറ്ററുകളില്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും സംഘടനയില്‍നിന്ന് യാതൊരു പിന്തുണയും സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് ബഷീറിന്റെ രാജി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കോര്‍ കമ്മറ്റി യോഗത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. ഇനി മുതല്‍ പ്രൊഡ്യൂസര്‍മാരുമായി സഹകരിച്ച് സിനിമകള്‍ റിലീസ് ചെയ്യാനുള്ള ശ്രമമാണ് ബഷീര്‍ നടത്തുക. ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്, ബാഹുബലി എന്നിവ തന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ബാഹുബലി റിലീസ് ദിവസം മുതല്‍ പ്രദര്‍ശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.