ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 11 പേര്‍ മരിച്ചു

155

ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 11 പേര്‍ മരിച്ചു. 200 പേരെ കാണാതായതായി യുഎന്‍ സന്നദ്ധ സംഘടന അറിയിച്ചു. സാവിജ ബീച്ചില്‍ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ തീരത്തടിഞ്ഞു. വെള്ളിയാഴ്ച ലിബിയന്‍ തീരത്തുനിന്ന് 252 പേരുമായി യാത്ര പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്. കാറ്റു നിറയ്ക്കാവുന്ന ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ബോട്ടിന്‍റെ കാറ്റ് പോവുകയായിരുന്നു. നാല്‍പ്പതോളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസംരക്ഷണസേന അറിയിച്ചു.

NO COMMENTS

LEAVE A REPLY