ന്യൂഡല്‍ഹി • കാലാവധി തീരാന്‍ രണ്ടു വര്‍ഷം ബാക്കിനില്‍ക്കെ, എല്‍ഐസി ചെയര്‍മാന്‍ എസ്.കെ.റോയ് രാജി നല്‍കി.വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു കാരണമായി എസ്.കെ.റോയ് ചൂണ്ടിക്കാട്ടിയത്.പ്രധാനമന്ത്രി തലവനായ നിയമന സമിതി രാജി അംഗീകരിച്ചാലുടന്‍ പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സര്‍ക്കാരില്‍ നിന്ന് ഒരുവിധത്തിലുമുള്ള സമ്മര്‍ദമുണ്ടായിരുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. എല്‍ഐസിയുടെ തലപ്പത്ത് ഇനി രണ്ടു മാനേജിങ് ഡയറക്ടര്‍മാരാണുള്ളത്. വി.കെ.ശര്‍മ, ഉഷ സാംഗ്വാന്‍. ഒരു മാനേജിങ് ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. 1981 മുതല്‍ എല്‍ഐസിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ. റോയ് 2013 മേയില്‍ മാനേജിങ് ഡയറക്ടറായി. ഒരു മാസത്തിനു ശേഷം ചെയര്‍മാനായി നിയമിതനാകുകയായിരുന്നു.