ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ 30 ദിവസം സാവകാശം

182

ന്യൂഡല്‍ഹി • എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയം അടയ്ക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കണമെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 31 വരെ പ്രീമിയം അടയ്ക്കേണ്ടവര്‍ക്കു 30 ദിവസംകൂടി സാവകാശം നല്‍കണമെന്നാവശ്യപ്പെട്ടു ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അതോറിറ്റിയെ സമീപിച്ചിരുന്നു. ഇതനുസരിച്ചാണ് ഈ കാലയളവിലുള്ളവര്‍ക്കു സാവകാശം നല്‍കാന്‍ ഉത്തരവായത്. ഒരുകോടി രൂപ വരെയുള്ള ഭവന വാഹന വായ്പകള്‍ തുടങ്ങിയവയുടെ തിരിച്ചടവിന് 60 ദിവസത്തെ സാവകാശം നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ തിരിച്ചടവു വരുന്നവര്‍ക്കുവേണ്ടിയാണിത്.

NO COMMENTS

LEAVE A REPLY