ലൈഫ് മിഷന്‍: നെന്മാറയിലെ 1013 ഗുണഭോക്താക്കള്‍ക്ക് തുക നല്‍കി.

122

പാലക്കാട് : നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 1013 ഗുണഭോക്താക്കള്‍ക്ക് 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ട് തുകയായ 75,58, 076 രൂപ കൈമാറിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍ അറിയിച്ചു. നെല്ലിയാമ്പതി ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കാണ് തുക കൈമാറിയത്.

ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കളുടെ എണ്ണവും അനുവദിച്ച തുകയും ക്രമത്തില്‍:

അയിലൂര്‍ – 216 – 15,62,442 രൂപ, എലവഞ്ചേരി-158-10,68,706 രൂപ, മേലാര്‍കോട് – 134 – 9,45,118 രൂപ, നെന്മാറ – 198- 14,60,748 രൂപ, പല്ലശ്ശന – 146 – 11,32,954 രൂപ , വണ്ടാഴി – 161 – 13,88,108 രൂപ. ജനറല്‍, എസ്.സി. വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള തുകയാണ് കൈമാറിയത്.

NO COMMENTS