ലൈഫ് മിഷൻ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍ മോചിതനായി.
ലൈഫ് മിഷൻ കേസില്‍ പ്രതിയായ സ്വപ്ന സുരേഷി ന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ജാമ്യം തേടി പലതവണയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചിരുന്നത്.
കേസില്‍ തുടരന്വേഷണം പുരോഗമിക്കുന്നതിനിട യിലാണ് ആറ് മാസത്തെ ജയില്‍വാസത്തിനുശേഷം ശിവശങ്കര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്. വിചാരണാകോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് സുപ്രിംകോടതി ജാമ്യം നല്‍കുകയായിരുന്നു.