തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി
പിണറായി വിജയൻ ഒന്നാം പ്രതിയാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാൻ മുഖ്യമന്ത്രി തയറാകണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ശിവശങ്കര്‍ കേസിൽ അഞ്ചാം പ്രതിയാണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ പുറത്ത് വന്നതെന്നും പ്രതിപക്ഷ നേതാക്കന്മാരെ കള്ളകേസിൽ കുടുക്കാനുള്ള ശ്രമാണ് ഇപ്പോൾ സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും ചെന്നിത്തല പറയുന്നു
സർക്കാരിന് വേണ്ടി ഡിജിപി വഴിവിട്ട് പ്രവർത്തിക്കുന്നുവെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഡിജിപിക്കെതിരെ ഒരു കമ്മീഷനെ വച്ച് അന്വേഷണം നടത്തുകയാകും ആദ്യം ചെയ്യുകയെന്നും കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ ഡിജിപിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.