കാസറഗോഡ് – ലൈഫ് പദ്ധതി അദാലത്ത്.

200

കാസറഗോഡ് : ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ഭൂരഹിത- ഭവനരഹിത ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന് അദാലത്ത് നടത്തും. ഒന്നു മുതല്‍ എട്ട് വരെയുള്ള വാര്‍ഡുകളില്‍ സെപ്തംബര്‍ മൂന്നിനും ഒന്‍പത് മുതല്‍ 16 വരെയുള്ള വാര്‍ഡുകളില്‍ സെപ്തംബര്‍ നാലിനും 17 മുതല്‍് 23 വരെയുള്ള വാര്‍ഡുകളില്‍ സെപ്തംബര്‍ അഞ്ചിനും ഗ്രാമപഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തും.

2017 ലെ റേഷന്‍ കാര്‍ഡ്, കുടുംബ പാരമ്പര്യ സ്വത്ത് ലഭിക്കില്ല എന്നുള്ള സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കേറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.

NO COMMENTS