മലപ്പുറം : പെരിന്തല്‍മണ്ണ നഗരസഭയില്‍ ജീവിതശൈലി രോഗങ്ങള്‍ അലട്ടുന്നവര്‍ക്കായി കുടുംബശ്രീയുടെ ‘സാന്ത്വനം – ഹെല്‍ത്ത് സ്‌ക്രീനിങ്ങ്’ പദ്ധതിക്ക് തുടക്കമായി. പരിശീലനം നേടിയ കുടുംബശ്രീ സാന്ത്വനം വളണ്‍ിയര്‍മാര്‍ രക്തസമര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ വീടുകളിലെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. നഗരസഭയിലെ എല്ലാ വാര്‍ഡുകളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ പരിശീലനം ലഭിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
വീടുകളിലെത്തി കുറഞ്ഞ ചെലവില്‍ പരിശോധിക്കുന്ന ഈ പദ്ധതി പതിവായി രക്തപരിശോധന ആവശ്യമുള്ള കിടപ്പുരോഗികള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനപ്പെടും.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ശോഭന ടീച്ചര്‍ അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ദിലീപ്കുമാര്‍, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം. പ്രേമലത, സൂക്ഷ്മ സംരംഭക കണ്‍വീനര്‍ സി.പി ഷേര്‍ളിജ എന്നിവര്‍ പങ്കെടുത്തു.