ലിഗയുടെ കൊലപാതകം ; കസ്റ്റിഡിയിലുള്ളവര്‍ ലിഗയെ കണ്ടിട്ടുണ്ടെന്ന് യോഗ പരിശീലകന്‍

315

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റിഡിയിലുള്ള ലഹരിസംഘത്തില്‍പ്പെട്ടവര്‍ ലിഗയെ കണ്ടിട്ടുണ്ടെന്ന് യോഗ പരിശീലകന്‍ അനില്‍കുമാര്‍. മൃതദേഹം കണ്ടത് ഇവരുടെ താവളത്തിലാണ്. ലിഗയെ കാണാതായ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നും അനില്‍കുമാര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇയാള്‍ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. നാല് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

NO COMMENTS