തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാംത്സംഗംം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കൊല നടന്നത് മാര്‍ച്ച 14ന് തന്നെയാണെന്നും പ്രതികള്‍ സമ്മതിച്ചു. ലിഗയെ കണ്ടല്‍കാട്ടില്‍ എത്തിച്ചത് ഫൈബര്‍ ബോട്ടിലായിരുന്നു. കഞ്ചാവും കാഴ്ച്ചകളും വാഗദാനം ചെയ്താണ് ലിഗയെ കാട്ടില്‍ എത്തിച്ച്‌ത്. ലിഗയുടെ ദേഹത്ത് കണ്ട ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തി. കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ ഉമേഷിന്റേതാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.