ലിഗയുടെ കൊലപാതകം ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

229

തിരുവനന്തപുരം : വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കാനായി പൊലീസ് അപേക്ഷ നല്‍കും. മാര്‍ച്ച്‌ 14ന് കോവളത്തെത്തിയ യുവതിയെ തന്ത്രപരമായി പൊന്തക്കാടിലെത്തിച്ച്‌, പ്രതികള്‍ ബലാത്സംഗം ചെയ്‍തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം, ബലാത്സംഗം, ലഹരിവസ്‍തുക്കള്‍ ഉപയോഗിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.

NO COMMENTS