മുഖ്യ ധാര മാധ്യമങ്ങളെ പോലെ തന്നെ ഓൺലൈൻ മീഡിയകളും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മാധ്യമങ്ങളായി മാറുന്നു

43

തിരുവനന്തപുരം : മുഖ്യ ധാര മാധ്യമങ്ങളെ പോലെ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മാധ്യമങ്ങളയി ഓൺലൈൻ മീഡിയകൾ മാറിയിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിലേക്ക് എത്തിക്കുവാൻ ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസിയേഷൻ പോലെയുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണന്നും കോവളം എം.എൽ.എ വിൻസൻ്റ് പറഞ്ഞു.ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം

തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് സർക്കാരിൻ്റെ ആനുകൂല്യങ്ങളും നേടി കൊടുക്കുവാൻ ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷനു കഴിയണമെന്നും. അദ്ധേഹം പറഞ്ഞു

അതേസമയം റെസിഡൻസി ടവറിൽ കൂടിയ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്നത് തിരുവനന്തപുരം കോർപ്പറേഷൻ മേയർആര്യ രാജേന്ദ്രനെയായിരുന്നു. എന്നാൽ ഇന്നത്തെ ദിവസം മേയറിന് കൗൺസിലൻ നടക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങിൽ എത്തുവാൻ കഴിയില്ലയെന്ന് നേരത്തെ അറിയിച്ചിരുന്നു. ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ടുപോകാൻ കഴിയണമെന്നും. പത്രപ്രവർത്തകരുടെ ഈ കൂട്ടായ്മ കേരളത്തിലെ പത്രദൃശ്യ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകൃതമായ സംഘടനയാണ് ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസിയേഷൻ. അതുകൊണ്ട് തന്നെ പത്രപ്രവർത്ത കർക്കും പൊതു സമൂഹത്തിനും വളരെയധികം സഹായമായി ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസിയേഷൻ വളരെയധികം വളരണമെന്ന് ആശംസകൾ അറിയിക്കുന്നു എന്ന് മേയർ വീഡിയയിലൂടെ പറഞ്ഞു.

തിരുവനന്തപുരം റെസിഡൻസി ടവറിൽ കൺവെൻഷനിൽ ജെഎംഎ ജില്ലാ പ്രസിഡൻ്റ് വിനോദ് കുമാർ എഫ് അധ്യക്ഷ വഹിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി സനോഫർ ഐ സ്വാഗതം അറിയിച്ചു. മുഖ്യാതിഥികളായി സൗത്ത് സോൺ പ്രിസൺ അജയകുമാർ ഡി.ഐ.ജി , തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് ജി.മുരളീധരൻ എന്നിവർ മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ.ജെ അജിത്ത് കുമാർ , മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ എംബി ദിവാകരൻ ,തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഐഡി.കാർഡ് വിതരണ ഉദ്ഘാടനം ചെയ്തു. ജേർണലിസ്റ്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ ഷിബു.എസ്, സ്റ്റേറ്റ് കമ്മിറ്റി അംഗം മഹി പന്മന , സംസ്ഥാന മീഡിയ കോഡിനേറ്റർ സജു.എസ് നെയ്യാറ്റിൻകര , ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിജു.വി , ജില്ലാ ജോയിൻ്റ് സെക്രട്ടറി കണ്ണൻ.എസ് , ജില്ലാ വൈസ് പ്രസിഡൻ്റ് അനിരുദ്ധൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

NO COMMENTS