സൂറിച്ച്: ആറാം തവണയാണ് അര്‍ജന്റിനന്‍ താരം ലയണല്‍ മെസ്സിയെ ലോക ഫുട്ബോളറായി ഫിഫ തിരഞ്ഞെടുക്കുന്നത്. റൊണാള്‍ഡോ, വാന്‍ഡെയ്ക്ക് എന്നിവരെ മറകടന്നാണ് നേട്ടം. അമേരിക്കന്‍ താരം മേഗന് റെപീനോയെ മികച്ച വനിതാ താരമായും തിരഞ്ഞെടുത്തു.
ലിവര്‍പൂളിന്റെ അലിസണ് ബെക്കറിനെ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തിട്ടുണ്ട്. മികച്ച വനിതാ ഗോള്‍കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത് ഡച്ച് താരം സാണി വാന്‍ഡറിനെയാണ്. മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ പരിശീലകനായ ജുര്‍ഗന്‍ ക്ലോപ്പിനാണ്.
മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഡാനിയല്‍ സോറിക്കാണ്. മെസ്സിയേയും ക്വിന്റേറോയെയും മറികടന്നാണ് ഡാനിയല്‍ സോറി പുഷ്കാസ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
ഫിഫുടെ ലോക ഇലവനില്‍ അലിസണ്, ഡി ലിറ്റ്, റാമോസ്. വാന്‍ഡെയ്ക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, ഹസാര്‍ഡ് എന്നിവര്‍ ഇടം നേടിയപ്പോള്‍ റൊണാള്‍ഡോ പുറത്തായി.