തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പി നോടനുബന്ധിച്ച് വോട്ടെടുപ്പിനും വോട്ടെണ്ണലിനും മണ്ഡലത്തിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാകളക്ടർ ഉത്തരവിട്ടു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ഒക്ടോബർ 24നുമാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.