തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണമെന്ന നിയമം സര്‍ക്കാര്‍ ഒഴിവാക്കി. നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാകും പുതിയ തീരുമാനം. കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപിടക്കെതിരെ കോടതിയെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.