പുതിയ മദ്യനയം പ്രഖ്യാപിച്ചു, ത്രിസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്

279

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിന് അറിയിച്ചു. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസാക്കി വർദ്ധിപ്പിക്കാനും പുതിയ മദ്യനയത്തിൽ പറയുന്നു. നിയമതടസമില്ലാത്ത എല്ലാ ബാറുകൾക്കും അനുമതി നൽകാനാണ് എൽഡിഎഫ് തീരുമാനമെന്നാണ് സൂചന. ഫൈസ്റ്റാർ ബാറുകൾക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾക്ക് അനുമതി നൽകും. ടൂസ്റ്റാർ ഹോട്ടലുകൾക്ക് ബിയർ ആൻഡ് വൈൻ പാർലറുകൾ അനുവദിക്കും. കള്ളുവിൽപ്പന വർധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവിൽപ്പന മദ്യാഷാപ്പുകൾക്ക് പുറത്തേക്കും വ്യാപിപ്പിക്കും. സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയിൽ വരാത്ത ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകളാണ് തുറക്കുവാൻ പോകുന്നത്. ടു സ്റ്റാർ ബാറുകൾക്ക് ഇനിമുതൽ ബിയർ, വൈൻ വിൽപ്പനയ്ക്കുള്ള അനുമതി മാത്രമായിരിക്കും നൽകുന്നത്. കള്ളിന്റെ വിൽപ്പന ഷാപ്പുകൾക്ക് പുറത്തേക്ക് വ്യാപിക്കാനും സർക്കാർ ആലോചിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാനും കള്ള് വ്യവസായം സംരക്ഷിക്കുന്നതിനായി ടോഡി ബോർഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

NO COMMENTS