മദ്യനയം തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്ന് സര്‍ക്കാര്‍

213

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി സര്‍ക്കാര്‍. ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടുന്നത് സംബന്ധിച്ച ഉത്തരവിലാണ് മദ്യനയത്തെ വിമര്‍ശിച്ചു കൊണ്ടുള്ള പരാമര്‍ശം.യുഡിഎഫ് മദ്യനയം മൂലം കേരളത്തില്‍ അനധികൃത മദ്യവില്‍പനയും കള്ളവാറ്റും മയക്കുമരുന്നു ഉപയോഗവും വര്‍ധിച്ചു. മദ്യനയം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ ഇനിയും വഷളാകുമെന്നും ഉത്തരവില്‍ പറയുന്നു. കണക്കുകള്‍ നിരത്തിയാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.2014ല്‍ അബ്കാരി കേസുകള്‍ 13676 മാത്രമായിരുന്നു.എന്നാല്‍ ബാറുകള്‍ പൂട്ടിയ 2015 ആയപ്പോള്‍ കേസുകളുടെ എണ്ണം 15973 ആയി വര്‍ധിച്ചു.മയക്കുമരുന്ന് കേസുകളിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 2014 ല്‍ 962 മയക്കുമരുന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നാല്‍ 2015 ആയപ്പോള്‍ അത് 1430 ആയി വര്‍ധിച്ചതായും ഉത്തരവില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY