പട്ന • ബിഹാറില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വീണ്ടും മദ്യനിരോധനം നിലവില്‍വന്നു. സര്‍ക്കാര്‍ നേരത്തേ കൊണ്ടുവന്ന മദ്യനിരോധനം ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ശനമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.
‘ഇപ്പോള്‍ ജനങ്ങള്‍ മുമ്ബത്തെപ്പോലെ മദ്യത്തിനായി കൂടുതല്‍ പണം ചെലവാക്കുന്നില്ല. പണം കൂടുതല്‍ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സാമ്ബത്തികസ്ഥിതി മെച്ചപ്പെടുന്നുമുണ്ട്.’- മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഹൈക്കോടതി റദ്ദാക്കിയത് പഴയ മദ്യനയമാണ്. പുതിയ നയം ഇന്നു മുതലാണ് പ്രാബല്യത്തിലാവുക.
ഇതോടെ സംസ്ഥാനത്തു സമ്ബൂര്‍ണ മദ്യനിരോധനം നിലവില്‍വരുെമന്നും നിതീഷ് പറഞ്ഞു.
കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളാണ് പുതിയ നയത്തിലുള്ളത്. മദ്യനിരോധനം ലംഘിച്ചാലുള്ള തടവുശിക്ഷയുടെ കാലാവധി കൂട്ടുകയും പിഴത്തുക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വീടുകളില്‍നിന്നു മദ്യം പിടിച്ചെടുത്താല്‍ പ്രായപൂര്‍ത്തിയായ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്.
പുതിയ മദ്യനയം മഹാത്മാ ഗാന്ധിക്കുള്ള ആദരാഞ്ജലിയാണെന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.