തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവില്പന ശാലകൾ തുറക്കില്ല
സമ്ബൂര്‍ണ ഡ്രൈ ഡേ ആയിരിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല.
സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധിയായിരിക്കും.അന്താരാഷ്ച്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. മദ്യഷോപ്പുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന വാര്‍ത്ത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ഇതിന് പിന്നാലെ മദ്യവില്പന ശാലകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടിരുന്നു.