ആലപ്പുഴ: പ്രായമായ തുല്യതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായുളള തുടര്‍വിദ്യാഭ്യാസ കലോത്സവം ഇന്നും (ജനുവരി 1,2) നാളെയുമായി കലവൂരില്‍ നടക്കും. തിരികെ കിട്ടിയ പഠനാവസരം ആഘോഷിക്കുന്ന പ്രായമായ പഠിതാക്കളുടെ സര്‍ഗ്ഗ ശേഷികള്‍ മാറ്റുരയ്ക്കാനുളള അവസരമാണ് തുടര്‍വിദ്യാഭ്യാസ കലോത്സവത്തിലൂടെ ഒരുങ്ങു ന്നത്. സാക്ഷരതാ പഠിതാക്കളും നാല്, ഏഴ് തുല്യതാ കോഴ്‌സുകളിലെ പഠിതാക്കള്‍, പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍, പ്രേരക്മാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും 62 ഇനങ്ങളില്‍ മത്സരമുണ്ടാകും.
ബ്ലോക്ക്, നഗരസഭാ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ തലത്തില്‍ മത്സരിക്കുന്നത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, കലവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവിടങ്ങളിലായി നാല് വേദികളിലായാണ് മത്സരം. രചനാ മത്സരങ്ങള്‍ (ജനുവരി 1)ഇന്നും മറ്റുളളവ നാളെയും (ജനുവരി 2) നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി2) രാവിലെ 9.30ന് കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വ്വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് സമ്മാനദാനം നിര്‍വ്വഹിക്കും. ജില്ലാതല മത്സരങ്ങളില്‍ വിജയിച്ചവരെ ജനുവരി 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കും.