ന്യൂഡല്‍ഹി: രാഷ്ട്രീയമായ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബി.ജെ.പി ഒരുകാലത്തും ശത്രുക്കളായോ ദേശവിരുദ്ധരായോ കണ്ടിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി. തന്റെ ബ്ലോഗിലൂടെയാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ അദ്വാനി പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.
രാഷ്ട്രീയമായ വിയോജിപ്പും അഭിപ്രായ സ്വാതന്ത്ര്യവും അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബി.ജെ.പി ശത്രുക്കളായി കണ്ടിട്ടില്ല. ദേശവിരുദ്ധരായും കണ്ടിട്ടില്ല. രാഷ്ട്രീയമായും വ്യക്തിപരമായും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്.
ഇന്ത്യന്‍ ജാനാധിപത്യത്തെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിനുള്ള അവസരംകൂടിയാണിതെന്നും അദ്ദേഹം കുറിച്ചു. ബി.ജെ.പി സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് അദ്വാനിയുടെ കുറിപ്പ്. ബി.ജെ.പിയുടെ സ്ഥാപകരില്‍ ഒരാളെന്ന നിലയില്‍ തന്റെ കാഴ്ചപ്പാടുകള്‍ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറയുന്നു.
1991 മുതല്‍ ആറുതവണ തന്നെ ലോക്‌സഭയിലെത്തിച്ച ഗാന്ധിനഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അദ്വാനി നന്ദിയും അറിയിച്ചു. ട്ടു. എല്‍.കെ അദ്വാനി ആറുതവണ വിജയിച്ച ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.