വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് നാളെ കുന്നംകുളത്ത്

121

തൃശൂർ : നോർക്ക റൂട്ട്‌സ് പ്രവാസി പുനരധിവാസ പദ്ധതിയും ഇന്ത്യൻ ഓവർസീസ് ബാങ്കും സംയുക്തമായി വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 21(നാളെ ) രാവിലെ പത്തിന് കുന്നംകുളം ചൊവ്വന്നൂർ അറേബ്യൻ പാലസ് വെഡിങ്ങ് ഹാളിൽ കെ വി അബ്ദുൾ ഖാദർ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

മുനിസിപ്പൽ കൗൺസിലർ പി ഐ തോമസ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ സി ജഗദീഷ്, ഐഒബി ചീഫ് റീജ്യണൽ മാനേജർ എം നാരായൺ നായർ, സിഎംഡി ഡയറക്ടർ ഡോ. ജി സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.

താൽപര്യമുളളവർ നോർക്ക് റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org യിൽ എൻഡിപിആർഇഎം ഫീൽഡിൽ ആവശ്യഖേകളായ പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെ ലഘു വിവരണവും, രണ്ട് വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ കൊണ്ടുവരണം. ഫോൺ : 0471-2329738, 18004253939 (ടോൾഫ്രീ-ഇന്ത്യ), 00918802012345 (വിദേശം), 0471-2770581 (മിസ്ഡ്‌കോൾ സേവനം).

NO COMMENTS