പാക് വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു

180

ശ്രീനഗര്‍: കശ്മീരിലെ രജൗരി സെക്ടറില്‍ പാക് വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ലാന്‍സ്നായിക് മുഹമ്മദ് നസീര്‍ ആണ് കൊല്ലപ്പെട്ടത്. നേരത്തെ, കുല്‍ഗാം ജില്ലയിലെ ലാറോ മേഖലയില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജവാന്‍ സുഖംപ്രാപിച്ചുവരുന്നു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

NO COMMENTS