കാസറകോട് : ആസൂത്രണ ഭവനില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി 30 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കും പുതിയ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. സാങ്കേതികമായും പ്രായോഗികമായും നടപ്പാക്കാന്‍ പറ്റാത്ത പദ്ധതികള്‍ക്ക് പകരമായാണ് പുതിയ പദ്ധതികള്‍ അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി കെ ബാലകൃഷ്ണന്‍,അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ പി വി അനില്‍,ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,സെക്രട്ടറിമാര്‍,ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.പട്ടിക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.